വളയം: ചെറുമോത്ത് നിന്ന് യുവതിയേയും രണ്ടു മക്കളേയും കാണ്മാനില്ലെന്ന് പരാതി. പോലീസ് അന്വേഷണം ഊര്‍ജിതം.
കുറുങ്ങോട്ട് ഹൗസില്‍ ആഷിദ(29), മക്കളായ മെഹ്‌റ ഫാത്തിമ (10), ലുക്ക്മാന്‍ (5) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരേയും കാണാതായത്.
വസ്ത്രങ്ങള്‍ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിദ മക്കളേയും കൂട്ടി വളയത്തെ ഭര്‍തൃ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചത്താത്തതിനെ തുടര്‍ന്ന് വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വടകര ചോറോട് സ്വദേശിയാണ് ആഷിദ. ഇവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇതു സംബന്ധിച്ച സൂചന കിട്ടിയതായി പോലീസ് അറിയിച്ചു.