കൊയിലാണ്ടി: വ്രതനാളുകളിലെ വിശുദ്ധി കാത്തു സൂക്ഷിച്ച് ധാര്‍മിക വിശുദ്ധിയുമായി സാമൂഹിക തിന്മകള്ക്കെതിരെയുള്ള
ധര്‍മ സമരത്തിലേര്‍പ്പെടാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് മിസ്ബാഹ് ഫാറൂഖി പറഞ്ഞു. ഇര്‍ശാദുല്‍ മുസ്ലിമീന് സംഘവും ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പാലസ്തീന് മണ്ണില്‍ പ്രയാസമനുഭവിക്കുന്ന വിശ്വാസ സമൂഹത്തിനായി നിറഞ്ഞ
പ്രാര്‍ഥനകള്‍ ഉണ്ടാവണമെന്നും ഖുതുബയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. മിസ്ബാഹ് ഫാറൂഖി നമസ്കാരത്തിന് നേതൃത്വം നല്കി.

