കൊയിലാണ്ടി: കാളിയാട്ട മഹോത്സവം കൊടിയേറിയ കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും ഭക്തജന തിരക്കില്‍. കാഴ്ച
ശീവേലിയുടെ ദര്‍ശന പുണ്യത്തിനായി ഭക്തജന സഹസ്രം ഒഴുകിയെത്തി. രാവിലെയും വൈകീട്ടും കാഴ്ച ശീവേലിക്ക് തലയെടുപ്പോടെയുള്ള ഗജവീരനും മേളവും വേറിട്ട കാഴ്ചയായി. രാവിലെ വെളിയണ്ണൂര്‍ സത്യന് മാരാരും വൈകീട്ട് തൃപ്പനംകോട്ട് പരമേശ്വരന് മാരാരും മേള പ്രമാണിയായി. രാത്രി എട്ടിന് കല്ലുവഴി പ്രകാശന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തായമ്പക ഭക്തര്‍ക്ക് നിറസായൂജ്യമായി. തിരുവനന്തപുരം സരോവരയുടെ കാളിക നാടകവുമുണ്ട്.
ചൊവ്വാഴ്ച രാവിലെ കാഴ്ചശീവേലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര
മാരാരും വൈകീട്ടത്തെ ശീവേലിക്ക് പനങ്ങാട്ടിരി മോഹനനും മേള പ്രമാണിയാവും, രാത്രി 7.30 മ്യൂസിക് ബാന്റ് അരങ്ങേറും. രാത്രി 8 മണിക്ക് യുവ വാദ്യമുകുളങ്ങളുടെ ഇരട്ട തായമ്പക വേറിട്ട അനുഭവം പകരും. സദനം അശ്വിന് മുരളിയും കക്കാട് അതുല്‍ കെ. മാരാരുടെയുമാണ് തായമ്പക.
-സുധീര്‍ കൊരയങ്ങാട്

ചൊവ്വാഴ്ച രാവിലെ കാഴ്ചശീവേലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര

-സുധീര്‍ കൊരയങ്ങാട്