മരുതോങ്കര: മൊയിലോത്തറ ഗവ. എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം ‘കലാരവം 25’ ഇ.കെ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിലാണ്
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ നടന്നത്. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക ടി പ്രമീജ, പിടിഎ പ്രസിഡന്റ് സി.കെ പവിത്രന്, വാര്‍ഡ് മെമ്പര്‍ ടി.എന്‍ നിഷ, രതികല റിജീഷ്, ബാലന് കൂരാറ, എന്‍.പി വിജയന്, ടി.പി ലിബിന, കെ.കെ ബാബു, രവീന്ദ്രന്, അനുമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

