വടകര: മത രാഷ്ട്രീയ ലിംഗ ഭേദങ്ങളില്ലാതെ ആര്‍ക്കും കടന്നുചെല്ലാവുന്ന പൊതു മതേതര ഇടമാണ് വായനശാലകളെന്ന് കെ.പി മോഹനന് എംഎല്‍എ
അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളേയും അതിന്റെ ഉത്സവങ്ങളേയും നിര്‍ലോഭം പിന്തുണക്കാന്‍ തയ്യാറാവുന്ന നമ്മള് വിജ്ഞാനത്തിന്റെ വഴിവിളക്കായ വായനശാലകളെ ഒരിക്കലും അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുരിക്കിലാട് ഡോ. റാം മനോഹര്‍ ലോഹ്യ ഗ്രന്ഥാലയത്തിനോട് ചേര്‍ന്ന് നിര്‍മിച്ച നാളോന്റവിട മീത്തല്‍ ബാലന് സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയെ ലഹരിയാക്കിയ പഴയ തലമുറയുടെ നിര്‍മിതിയില്‍ അന്നത്തെ വായനശാലകള്‍ വഹിച്ച പങ്കിനെപ്പറ്റി പഠിക്കേണ്ടത് സിന്തറ്റിക്ക്
ലഹരികളുടെ പുതിയ കാലത്ത് അങ്ങേയറ്റം പ്രസക്തമാണെന്നും കെ.പി മോഹനന് പറഞ്ഞു. ലോഹ്യ ഗ്രന്ഥാലയത്തിന് ഹാള്‍ നിര്‍മ്മിച്ചു നല്കിയ നാളോന് ബാലന്റെ കുടുംബത്തെ അദ്ദേഹം അഭിനന്ദിച്ചു. അടിയന്തരാവസ്ഥാ സമര പോരാട്ടത്തിന്റെ വടകരയിലെ മുന്നണിപ്പോരാളിയായിരുന്നു അന്തരിച്ച നാളോന് ബാലന് എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള ഗ്രന്ഥശാല സംഘം ജോ. സെക്രട്ടറി മനയത്ത് ചന്ദ്രന് നാളോന് ബാലന് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം വിമല മുഖ്യാതിഥി ആയി. വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബാലന് ഉപഹാരസമര്‍പ്പണം നടത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
ഗീത മോഹന്‍, അനന്തന് പുള്ളോട്ട്, നടക്ക രാജന്, കെ..പി കരുണന്, കെ.എം വാസു, യശോദ നാളോന്റവിട മീത്തല്‍, ഒ.എം അസീസ്, സി.എം രജി, എം.ടി രജീഷ് ബാബു, എന്‍.എം പ്രകാശന്, ഇന്ദ്രന് സി എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എന്‍.എം വിനോദന്‍ സ്വാഗതവും, ജോ. സെക്രട്ടറി ഗിരീഷ് കുന്നോത്ത് നന്ദിയും പറഞ്ഞു. പ്രശസ്ത നാടന്‍പാട്ടു കലാകാരന് സജീവന് ചെമ്മരത്തൂരിന്റെ പാടിയും പറഞ്ഞും എന്ന പ്രോഗ്രാമും അരങ്ങേറി.