വടകര: സര്‍ജറി വിഭാഗത്തിലെ ഏക ഡോക്ടര്‍ കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയതോടെ ശസ്ത്രക്രിയകള്‍ മുടങ്ങിയ വടകര
ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ്. വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തും.
ശസ്ത്രക്രിയക്ക് നേരത്തേ തീയതി കിട്ടിയവര്‍ ആശുപത്രിയില്‍ വരുന്നുണ്ടെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഓപ്പറേഷന്‍ നടക്കുന്നില്ല. പകരം ഡോക്ടര്‍ എപ്പോള്‍ വരുമെന്നതു സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് വ്യക്തതയില്ല. പേര് ജില്ലാ ആശുപത്രി എന്നാണെങ്കിലും പഴയ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.
സര്‍ജറി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റ്, ഒരു ജൂനിയര്‍ സര്‍ജന്‍
എന്നീ രണ്ട് തസ്തികകളാണ് നിലവിലുള്ളത്. ഇതില്‍ ജൂനിയര്‍ സര്‍ജന്‍ തസ്തിക കുറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് കണ്‍സള്‍ട്ടന്റ് സര്‍ജന് കഴിഞ്ഞദിവസം സ്ഥലംമാറ്റം വന്നത്. സാധാരണയായി, പകരം നിയമനം നടന്നാല്‍ മാത്രമേ സ്ഥലംമാറുന്ന ഡോക്ടറെ ഇവിടെനിന്ന് വിടുതല്‍ ചെയ്യുകയുള്ളൂ. എന്നാല്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കോടതി വിധി വന്ന പശ്ചാത്തലത്തില്‍ പകരം നിയമനം നടക്കും മുമ്പേ വിടുതല്‍ കൊടുക്കേണ്ടിവന്നുവെന്നാണ് ആശുപത്രി വിശദീകരണം.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ഈ ഡോക്ടര്‍ മാറിയത്. സര്‍ജറി വിഭാഗത്തില്‍ രണ്ട് പിജി ഡോക്ടര്‍മാര്‍ റൂറല്‍ സര്‍വീസിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ഉണ്ടെങ്കിലും
കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഇല്ലാതെ ഇവര്‍ക്ക് മാത്രമായി സര്‍ജറി ഒപി കൈകാര്യം ചെയ്യാന്‍ കഴിയില്ല. സര്‍ജറി ഒപിയുള്ള ദിവസം ഒട്ടേറെ രോഗികള്‍ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഇവിടെ എത്താറുണ്ട്. ഒട്ടേറെ ശസ്ത്രക്രിയകളും മാസത്തില്‍ നടക്കും. ഇതെല്ലാം പ്രതിസന്ധി നേരിടുകയാണ്. ജില്ലാ ആശുപത്രി പദവിക്ക് അനുസൃതമായി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാത്തത് ആശുപത്രിയുടെ മൊത്തത്തിലുളള പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പകരം ഡോക്ടറെ വേണമെന്ന ആവശ്യം ആശുപത്രി സൂപ്രണ്ട് ഡിഎംഒയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നടപടിയൊന്നുമായിട്ടില്ല.
വടകര ജില്ലാ ആശുപ്രതിയില്‍ ഒഴിഞ്ഞ സര്‍ജറി വിഭാഗത്തിലേക്ക് ഡോക്ടറെ
നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എപ്രില്‍ ഒന്നിന് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്താന്‍ വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. സര്‍ജന്റെ അഭാവം കാരണം രോഗികള്‍ക്ക് മറ്റ് ആശുപത്രിയില്‍ ചികില്‍സ തേടേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ബ്ലോക്ക് പ്രസിഡണ്ട് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. വി.കെ.പ്രേമന്‍, സുധീഷ് വള്ളില്‍, അഡ്വ പി ടി കെ നജ്മല്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പട്ടു.