തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം കടുപ്പിച്ച് ആശാ വര്‍ക്കേഴ്‌സ്. മുടി മുറിച്ചാണ്
ആശമാരുടെ സമരം. സമര വേദിക്ക് മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. ഒരാള്‍ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാര്‍ഗം ആശമാര്‍ കടുപ്പിച്ചത്.
ഈ പ്രതിഷേധം കണ്ടിട്ടെങ്കിലും സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കണമെന്ന് ഇവര്‍ പറഞ്ഞു. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാരുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലുള്ളവരും ആശാസമരത്തിന് ഐക്യദാര്‍ഡ്യം
പ്രഖ്യാപിച്ച് മുടി മുറിച്ചു.
ആശമാര്‍ കേന്ദ്ര സ്‌കീമിലെ ജീവനക്കാരാണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്ന സ്ഥിതി. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകള്‍ ആശമാര്‍ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാന്‍ ആശമാര്‍ തീരുമാനിച്ചത്.