തിരുവനന്തപുരം: റംസാൻ 29 പൂർത്തിയാക്കി വിശ്വാസികൾ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇന്ന് ശവ്വാൽ മാസ
പ്പിറവി ദൃശ്യമായതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കാപ്പാടും തിരുവനന്തപുരം നന്തന്കോടുമാണ് ചന്ദ്രപ്പിറവി ദൃശ്യമായത്.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
