അപകടത്തില്‍ പെട്ട് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍മരിച്ചു. ഒമാന്‍ ആര്‍എസ്സി നാഷണല്‍ സെക്രട്ടറിമാരായ കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ്, പയ്യോാളി സ്വദേശി ശിഹാബ് എന്നിവരുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ശിഹാബിന്റെ ഭാര്യ സഹ്ല, മകള്‍ അലിയ, മിസ്അബിന്റെ മകന് ദക്വാന്‍ എന്നിവര്‍ മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയാണ് അപകടം. മിസ്അബിന്റെ
ഭാര്യ ഹഫീനയെ പരിക്കുകളോടെ അഹ്സയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ഹ അതിർത്തിയില്‍ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്.