വടകര: മയക്കുമരുന്നിന് അടിമപ്പെട്ട് കൗമാരക്കാര്‍ വരെ കൊലയാളികളാകുന്ന കേരളത്തില്‍ മയക്ക്മരുന്നിനും മദ്യത്തിനും
എതിരായ ബോധവല്ക്കരണത്തില് ഒതുങ്ങാതെ കര്‍ശന നിയമ വ്യവസ്ഥയിലൂടെ മയക്കു മരുന്ന് മാഫിയയെ തകര്‍ക്കാനുള്ള ഇച്ഛാശക്തി ഭരണകൂടത്തിന് വേണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുകയാണ്. മുതിര്‍ന്നവരില്‍ തുടങ്ങി യുവാക്കളിലും കൗമാരക്കാരുടെ ഇടയിലുമെത്തി. പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്ന് മാഫിയ നിയന്ത്രിക്കുന്ന സാഹചര്യമാണ്. മയക്ക് മരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം മൂലം നമ്പര്‍ വണ്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള എയിഡ്സ് രോഗികളുടെ വ്യാപനം തടയാന്‍
ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റായി ബാബു ബാലവാടിയേയും ജനറല്‍ സെക്രട്ടറിയായി അജിത്ത് പ്രസാദ് കുയ്യാലിനെയും തെരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് എന്‍.പീതാംബരക്കുറുപ്പ് അറിയിച്ചു. ജില്ലാതല യോഗത്തില്‍ ബാബു ബാലവാടി അധ്യക്ഷത വഹിച്ചു. പുത്തൂര്‍ മോഹനന്, ശശിധരന് കരിമ്പനപ്പാലം, അജിത്ത് പ്രസാദ് കുയ്യാലില്‍, അഡ്വ: കുഞ്ഞിമൂസ, രീവീന്ദ്രന്‍ മരത്തപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.