വടകര: ഒന്നര നൂറ്റാണ്ടിലേറെയായി ഒരു ഗ്രാമീണ മേഖലക്ക് അക്ഷരം പകര്‍ന്ന് നല്കിയ പെരുമുണ്ടച്ചേരി എല്‍പി
(ചമ്പോളി)സ്കൂളിന്റെ വാര്‍ഷികാഘോഷം ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ഉച്ച ഭക്ഷണം ആരംഭിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ സ്കൂളില്‍ മാനേജര്‍ ഉച്ച ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പട്ടിണിക്കാലത്ത് ഇത് ഏറെ അനുഗ്രഹമായിരുന്നു. പാഠ്യേതര വിഷയങ്ങളിലും കുട്ടികളെ പ്രാപ്തരാക്കാന്‍ സ്കൂള്‍ അധികൃതര്‍ മുന്നോട്ട് വന്നത് നാടിന് തന്നെ മാതൃകയായിരുന്നു. മാത്രവുമല്ല മറ്റ് സ്കൂളുകളില്‍ വാര്‍ഷികാഘോഷം നടത്തുന്നതിന് എത്രയോ മുമ്പ് മുടങ്ങാതെ ഇവിടെ വാര്‍ഷികാഘോഷവും അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കിയിരുന്നു.
ഇത്തവണ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ.സുഷമക്കുള്ള യാത്രയയപ്പും കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ
ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിക്കും. പൂര്‍വാധ്യാപകരെ ആദരിക്കും. പൊതു വിജ്ഞാന ക്വിസില്‍ വിജയിച്ചവര്‍
ക്ക് പൂര്‍വാധ്യാപകന്‍ പരിപ്പില്‍ ശ്രീധരന് നമ്പ്യാര്‍ സ്മരണക്കായി ഏര്‍പെടുത്തിയ ക്യാഷ് അവാര്‍ഡ് എഇഒ രാജീവന് പുതിയെടുത്ത് നല്‍കും. സംസ്ഥാന ഗുസ്തി മത്സരത്തില്‍ മെഡല്‍ നേടിയ എസ്എസ് ആദിത്യനെ അനുമോദിക്കും. കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് പയന്തോടി പ്രദീഷ്, എച്ച്എം പി.ദീപ, എന്‍.കെ.രാജന്, ജി.കെ അശോകന്, സി.പി ബിജു, കുറ്റിയില്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു.