വടകര: കീഴല്‍ ശ്രീനാരായണ കോളജില്‍ രൂപവത്കരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി തൊഴിലിടങ്ങളിലെ
ലൈംഗികാതിക്രമങ്ങളെകുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. കോളേജിലെ അധ്യാപക അനധ്യാപകര്‍ക്ക് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ‘ലൈംഗിക അതിക്രമം തടയല്‍, നിരോധിക്കല്‍, പരിഹാരം’ എന്ന വിഷയത്തെ കുറിച്ചാണ് ബോധവല്‍കരണ ക്ലാസ് നടത്തിയത്. വടകരയിലെ സീനിയര്‍ അഭിഭാഷകന്‍ എം.എം സന്തോഷ് ക്ലാസ് എടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐസിസി പ്രീസൈഡിങ് ഓഫീസര്‍ രാഗിഷ പ്രവീണ്‍, ഐസിസി മെമ്പര്‍ ബിന്ദു ഇ എന്നിവര്‍ സംസാരിച്ചു.

