
കഴിഞ്ഞാല്‍ നാടകം നാടുനീളെ കളിച്ച് ജനശ്രദ്ധ പിടിച്ചുപറ്റും. ശ്രദ്ധേയമായ നാടക സംസ്കാരമുള്ള മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ അതിന്റെ മഹിമ കാത്തുസൂക്ഷിച്ചാണ്

യുപി, ഹൈസ്ക്കൂള്, ഹയര്‍സെക്കന്ററി, ശാസ്ത്രം, ഇംഗ്ലീഷ് എന്നിങ്ങനെയായി ഒരു വര്‍ഷം അഞ്ച് നാടകങ്ങളാണ് മേമുണ്ട അണിയിച്ചൊരുക്കുന്നത്. ഇതിലെ യുപി, ഹയര്‍സെക്കന്ററി നാടകങ്ങള്‍ ഈ വര്‍ഷം ജില്ലയില്‍ മൂന്നാം സ്ഥാനം നേടി. ശാസ്ത്രനാടകം ദക്ഷിണേന്ത്യയില്‍ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെയും ദക്ഷിണേന്ത്യയിലെയും മികച്ച നടീനടന്മാരെ ശാസ്ത്രനാടകത്തില്‍ നിന്ന് തെരഞ്ഞെടുത്തു. ഹൈസ്കൂള്‍ മലയാള നാടക മത്സരത്തില്‍ മികച്ച നാടകമായ ശ്വാസത്തിലെ ഫിദല്‍ ഗൗതം, യാഷിന് റാം എന്നിവര്‍ സംസ്ഥാനത്തെ മികച്ച നടന്മാര്ക്കുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഈ

ചെറിയ പ്രതിഫലം വാങ്ങിയാണ് മേമുണ്ടയുടെ ‘ശ്വാസം’ വേദികളില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന മിച്ചം അടുത്ത വര്‍ഷത്തെ നാടകത്തിനുള്ള ചിലവിലേക്ക് എടുക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ വേദികളില്‍ മേമുണ്ട നാടകം അവതരിപ്പിച്ചിട്ടുണ്ട്. മേമുണ്ടയുടെ ഇരുപത്തിരണ്ട് മലയാള നാടകങ്ങള്‍ സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവയാണ്. ഇരുപതോളം ശാസ്ത്രനാടകങ്ങളും സംസ്ഥാനത്ത് മികച്ചതായി. ഇതിനോടകം നിരവധി യുപി,

ഹയര്‍സെക്കന്ററി നാടകങ്ങളും മേമുണ്ട അണിയിച്ചൊരുക്കി. ഇതില്‍ ശാസ്ത്ര നാടകം നാല് പ്രാവശ്യം ദക്ഷിണേന്ത്യന്‍, നാഷണല്‍ ശാസ്ത്രനാടക മത്സരങ്ങളില്‍ പങ്കെടുത്തു.
കേരളത്തിലെ പ്രശസ്ത നാടക സംവിധായകന് ജിനോ ജോസഫാണ് ശ്വാസം നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സുനില്‍ ജി വക്കം, റഫീഖ് മംഗലശ്ശേരി എന്നിവരാണ് മലയാള നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. പ്രദീപ് മേമുണ്ടയാണ് യുപി നാടകങ്ങള്‍ സംവിധാനം ചെയ്യുന്നത്. ശ്വാസം നാടകത്തിന് ലഭിക്കുന്ന നിലക്കാത്ത കയ്യടിയും നിറഞ്ഞ പ്രേക്ഷകരും വലിയ ബുക്കിംഗും കാണിക്കുന്നത് നാടകം മരിച്ചിട്ടില്ല എന്നാണ്. പ്രത്യേകിച്ചും കുട്ടികളുടെ നാടകങ്ങള്‍. ശ്വാസം നാടകം ബുക്കിംഗിനായി വിളിക്കുക 9074754499, 9847842936.