വടകര: കഴിഞ്ഞ ദിവസം നിര്യാതനായ വടകര എംയുഎംവിഎച്ച്എസ് സ്കൂളിലെ മുന്‍ കായികാധ്യാപകന് നാദാപുരം
കക്കംവെള്ളി വെളുത്ത പറമ്പത്ത് കുഞ്ഞാലി ഒരു കാലഘട്ടത്തില്‍ വടകര താലൂക്കില്‍ നിറഞ്ഞുനിന്ന കായിക പ്രതിഭയായിരുന്നു. മികച്ച കായികാധ്യാപകനോടൊപ്പം നല്ല സംഘാടകന്‍, പരിശീലകന്, പ്രതിഭാസ്പര്ശമേറ്റ വോളിബോള്‍ കളിക്കാരന് എന്നീ നിലകളിലും തിളങ്ങിയ കുഞ്ഞാലി വോളിബോളിന് ഉണര്വേറ്റിയവരില് പ്രമുഖനായാണ് അറിയപ്പെടുന്നത്.
വോളിബോള്‍ ഇതിഹാസങ്ങളായിരുന്ന കെ.അബ്ദുറഹ്മാന്, ഇരിങ്ങല്‍ പപ്പന് തുടങ്ങിയവര്‍ക്കൊപ്പം കുഞ്ഞാലിയും ശോഭിച്ചു. വോളിബോളില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പ്രതിഭയായാണ് കുഞ്ഞാലി വിശേഷിപ്പിക്കപ്പെട്ടത്. കളിക്കാര്‍ക്ക് ആവേശവും
ആത്മവിശ്വാസവും പകര്‍ന്നുകൊണ്ട് കോര്‍ട്ടില്‍ മിന്നല്പിണര് തീര്‍ത്ത കുഞ്ഞാലി അക്കാലത്തെ വോളിബോള്‍ പ്രേമികളെ പുളകം കൊള്ളിച്ചു.
കടത്തനാട്ടിലെ പ്രശസ്തനായ ഈ കായികാധ്യാപകന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയവര്‍ വാരിക്കൂട്ടിയ ബഹുമതികള്‍ നിരവധിയാണെന്ന് സമകാലികര്‍ സ്മരിക്കുന്നു. തന്റെ ശിക്ഷണത്തില്‍ വളര്‍ന്ന കായിക പ്രതിഭകള്‍ സംസ്ഥാനതലത്തിലും അഖിലേന്ത്യാ തലത്തിലും നേട്ടങ്ങള്‍ കൊയ്തു. കുഞ്ഞാലിയുടെ അധ്യാപന കാലഘട്ടത്തില്‍ സ്കൂളില്‍ നല്ല വോളിബോള്‍ ടീമിനെയും ഷട്ടില്‍ ടീമിനെയും വാര്‍ത്തെടുക്കാന്‍ സാധിച്ചു. നിരവധി മത്സരങ്ങളില്‍ ഈ ടീമുകള്‍ കിരീടം ചൂടി. വിദ്യാര്‍ഥികളില്‍ അച്ചടക്ക ബോധം ഉണ്ടാക്കുന്നതില്‍
അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
വടകര, കുറ്റ്യാടി ഭാഗങ്ങളിലെ ടീമുകള്‍ക്ക് വേണ്ടി ഒട്ടേറെ മല്‍സരങ്ങളില്‍ കളിച്ചു. അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെട്ടിരുന്ന പ്രമുഖരായ വോളിബോള്‍ താരങ്ങള്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രചോദനമായ അധ്യാപകനെ ഈയിടെ ആദരിച്ചിരുന്നു. വാര്‍ധക്യം തളര്‍ത്തിയിട്ടും പഴയ പ്രതാപ കാലത്തെ ഓര്‍മകള്‍ മനസില്‍ നിന്നും ചികഞ്ഞെടുത്ത് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഏറെ താല്പര്യം കാണിച്ചിരുന്നു.
എംയുഎംവിഎച്ച്എസ് സ്കൂളില്‍ നിന്നു വിരമിച്ച ശേഷവും സംഘാടകനായും മറ്റും ഏറെക്കാലം കായിക രംഗത്ത് നിലയുറപ്പിച്ചിരുന്നു. കക്കം വെള്ളിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കവെ തൊണ്ണൂറ്റിയെട്ടാം വയസിലാണ് മരണമെത്തിയത്.
-ഇസ്മായില്‍ മടാശേരി