നാദാപുരം: തെരുവമ്പറമ്പ് പുഴയോരത്ത് പഞ്ചായത്ത് ഭൂമിയില്‍ നിര്‍മിക്കാനിരിക്കുന്ന കളിസ്ഥല വിവാദത്തില്‍
പ്രസ്താവനയുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത ഈ വികസന പദ്ധതി പരിസ്ഥിതിയോട് കൃത്യമായ കരുതലോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും നിയമാനുസൃതവും ജനക്ഷേമപരവുമായ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെയും പൊതു പ്രവര്‍ത്തകരെയും അശാസ്ത്രീയ ആരോപണങ്ങള്‍ കൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്ന്
യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
നാടിന്റെ വികസനം മുടക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. യുഡിഎഫ് ഭരണസമിതിയുടെ ജനകീയ പദ്ധതിയായ തെരുവമ്പറമ്പ് കളി സ്ഥലം നിര്‍മാണം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ യുവജനങ്ങളുടെ ഐക്യ നിര ഉയര്‍ത്തും. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതികരണം ഇനിയും നടത്തുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.