ഓര്‍ക്കാട്ടേരി: പ്രവാസി കൂട്ടായ്മയായ വോയിസ് ഓഫ് ഓര്‍ക്കാട്ടേരി ഇഫ്താര്‍ വിരുന്നൊരുക്കി. പ്രവര്‍ത്തകരുടെ പങ്കാളിത്തം
കൊണ്ട് ശ്രദ്ധനേടിയ സംഗമം ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. പി.കെ.മെമ്മോറിയല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇഫ്താര്‍ കമ്മിറ്റി ചെയര്മാന് മൂസ കല്ലിയോട്ട് അധ്യക്ഷത വഹിച്ചു. ഓര്‍ക്കാട്ടേരി മഹല്ല് ഖാസി ആബിദ് ഹുദവി തച്ചണ്ണ പ്രാര്‍ഥന നടത്തി. ഹംസ ഹാജി മുക്കത്ത് (സീനിയര്‍ വോയിസ് മെമ്പര്‍), ലത്തീഫ് ടി.കെ (ഇന്ത്യന്‍ വോയിസ്), ഷൗക്കത്തലി (ഒമാന്‍ വോയിസ്), ഫൈസല്‍ മുക്കാട്ട് (ബഹ്റൈന്‍ വോയിസ്), ഹാരീസ് ബന്ദേരി (കുവൈറ്റ് വോയിസ്), ഗഫൂര്‍ മലയന്റവിടെ (ഖത്തര്‍ വോയിസ്), നൗഫല്‍ പികെ (യുഎഇ വോയിസ്) എന്നിവര്‍ സംഗമത്തിന് ആശംസകള്‍
നേര്‍ന്നു. അമീര്‍ മുക്കാട്ട് സ്വാഗതവും സലാം എരഞ്ഞോളി നന്ദിയും പറഞ്ഞു.

