അഴിയൂര്‍: ജീവനക്കാരിയെ പ്ലാന്‍ ക്ലര്‍ക്ക് അപമാനിച്ച സംഭവത്തില്‍ ഭരണ സമിതി കൈക്കൊണ്ട തീരുമാനം നടപ്പാക്കാത്തതില്‍
പ്രതിഷേധിച്ച് എല്‍ഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ചോമ്പാല സിഐ സിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ജീവനക്കാരിയുടെ പരാതിയിന്മേല് മാര്‍ച്ച് 10 ന് അനൗദ്യോഗിക യോഗം വിളിച്ച് ചേര്‍ക്കുകയും ാര്ക്കിനെ പ്ലാനിംഗ് സെക്ഷനില്‍ നിന്ന് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ നടപടിയുണ്ടായില്ല. ഈ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 12ന് എല്‍ഡിഎഫ് മെമ്പര്‍മാരുള്‍പ്പെടെ സെക്രട്ടറിയെ കാണുകയും എടുത്ത തീരുമാനം
നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇപ്പോള്‍ മാറ്റാന്‍ പറ്റില്ലെന്ന് അറിയിച്ചതിനൈ തുടര്‍ന്ന് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ചോമ്പാല സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടത്തുകയും 21ന് മാറ്റമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും വാക്ക് പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് ഉപരോധം ഉള്‍പെടെയുള്ള കടുത്ത സമരവുമായി എല്‍ഡിഎഫ് രംഗത്തിറങ്ങിയത്.
എല്‍ഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തില്‍ നടന്ന ഉപരോധം സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം
പി.ശ്രീധരന് ഉദ്ഘാടനം ചെയ്തു. കൈപ്പാട്ടില് ശ്രീധരന് അധ്യക്ഷനായി. എ.ടി.ശ്രീധരന്, പ്രമോദ് മട്ടാണ്ടി.
തുടങ്ങിയവര്‍ പ്രസംഗിച്ചു.