വടകര: ഒഞ്ചിയം, കൂത്താളി സമര നായകന് എം.കുമാരന് മാസ്റ്റരുടെ മുപ്പതാം ചരമ വാര്‍ഷികം മാര്‍ച്ച് 30 ന് വടകരയില്‍
ആചരിക്കും. കുമാരന് മാസ്റ്റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തിലാണ് 1948 ഏപ്രില്‍ 30 ന് ഒഞ്ചിയം വെടിവെപ്പ്. തലേന്ന് താലൂക്ക് കമ്മിറ്റി യോഗം ഒഞ്ചിയത്ത് ചേര്‍ന്നിരുന്നു. 1948 ലെ കല്‍ക്കട്ടാ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗം കഴിഞ്ഞ് രാത്രി അവിടെ താമസിക്കുകയായിരുന്ന കുമാരന് മാസ്റ്റര്‍ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ മലബാര്‍ പോലീസ് ഒഞ്ചിയത്ത് എത്തുകയായിരുന്നു. ഭൂമിക്ക് വേണ്ടിയുള്ള ഐതിഹാസികമായ കൂത്താളി സമരത്തിന്റെ നായകത്വവും കുമാരന് മാസ്റ്ററാണ് വഹിച്ചത്. 1957 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമാരന് മാസ്റ്റര്‍
പേരാമ്പ്രയില്‍ നിന്ന് തെരഞ്ഞെടുക്കപെട്ടു. 1970 ല്‍ വീണ്ടും നാദാപുരത്ത് നിന്ന് നിയമസഭാഗമായി. നാദാപുരത്ത് വന്‍ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. സിപിഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു.
മാര്‍ച്ച് 30 ന് കാലത്ത് 8 മണിക്ക് വടകര പഴങ്കാവ് സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തും തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന് ഉദ്ഘാടനം ചെയ്യും. ഇ.കെ.വിജയന് എംഎല്‍എ, ടി.കെ.രാജന്, പി.സുരേഷ് ബാബു, ആര്.സത്യന്, എന്‍.എം.ബിജു എന്നിവര്‍ പ്രസംഗിക്കുമെന്ന് സഘാടക സമിതി ചെയര്മാന് പി.അശോകനും കണ്‍വീനര്‍ ആര്.കെ.സുരേഷ് ബാബുവും അറിയിച്ചു.