വടകര: സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരം തീര്‍പാക്കുക, അംഗന്‍വാടി ജീവനക്കാരുടെ വേതന വര്‍ധനവ് നടത്തുക എന്നീ
ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ച് വിളക്ക് ജംഗ്ഷനില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ: ഇ നാരായണന്‍ നായര്‍ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ കുരിയാടി, പുറന്തോടത്ത് സുകുമാരന്‍, പി.എസ് രഞ്ജിത്ത് കുമാര്‍, ടി.പി ശ്രീലേഷ്, നടക്കല്‍ വിശ്വനാഥന്‍, കൊറോത്ത് ബാബുട്ടി, ബിജുല്‍ അയാടത്തില്‍, എ പ്രേമുകുമാരി,
കെ രജിത, അഭിനന്ദ് ജെ മാധവ്, സുനില്‍കുമാര്‍, എം വേണുഗോപാല്‍, കമറുദ്ദീന്‍ കുരിയാടി, ഫൈസല്‍ തങ്ങള്‍, അജിത് പ്രസാദ്കുയ്യലില്‍, ഷംസുദ്ദീന്‍ കല്ലിങ്കല്‍, എം രാജന്‍, സജിത്ത് മാരാര്‍, വി.കെ ഭാസ്‌കരന്‍, കെ.വി രാജന്‍ എന്നിവര്‍ സംസാരിച്ചു.


