ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന. അര്‍ജന്റീനയുടെ തട്ടകത്തില്‍
നടന്ന മത്സരത്തില്‍ 4-1നാണ് അവര്‍ ജയിച്ചുകയറിയത്. ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുന്‍പു തന്നെ അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.
യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയത്.
ഇതിനു പിന്നാലെ അര്‍ജന്റീന, ബദ്ധവൈരിളായ ബ്രസീലിനെതിരെ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം
രാജകീയമാക്കി. മത്സരത്തിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീന 3-1ന് മുന്നിലായിരുന്നു.
14 കളികളില്‍നിന്ന് 10ാം ജയം കുറിച്ച അര്‍ജന്റീന, ഒരു സമനില കൂടി ചേര്‍ത്ത് 31 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായത്. 14 കളികളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ബ്രസീല്‍ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഇറങ്ങി. 14 കളികളില്‍നിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 14 കളികളില്‍നിന്ന് അഞ്ച് ജയം, ആറു സമനില സഹിതം 21
പോയിന്റുമായി യുറഗ്വായ് മൂന്നാമതുണ്ട്.
അര്‍ജന്റീനയ്ക്കായി യൂലിയന്‍ അല്‍വാരസ്(4ാം മിനിറ്റ്), എന്‍സോ ഫെര്‍ണാണ്ടസ് (12ാം മിനിറ്റ്), അലക്‌സിസ് അക്അലിസ്റ്റര്‍ (37ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71ാം മിനിറ്റ്) എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രസീലിന്റെ ഏക ഗോള്‍ 26ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ നേടി. സൂപ്പര്‍താരം ലയണല്‍ മെസ്സിയെ കൂടാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ബ്രസീല്‍ നിരയില്‍ സൂപ്പര്‍താരം നെയ്മാറും ഉണ്ടായിരുന്നില്ല.