എടച്ചേരി: 2024 സെപ്റ്റംബര്‍ മൂന്നിന് എടച്ചേരി തണല്‍ അഗതിമന്ദിരത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വേണുഗോപാലന്‍ (65) അന്തരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ടൗണില്‍ വര്‍ഷങ്ങളോളം അലഞ്ഞു തിരിഞ്ഞു ജീവിച്ചിരുന്ന ഇദ്ദേഹത്തെ കുറ്റിപ്പുറം ഇല ഫൗണ്ടേഷന് എന്ന സ്ഥാപനം താല്കാലികമായി ഏറ്റെടുത്തു താമസിപ്പിച്ചു വരികയായിരുന്നു. അവിടെ നിന്നു കുറ്റിപ്പുറം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറുടെ കത്ത് സഹിതമാണ് എടച്ചേരി തണലില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണെന്ന് പറയപ്പെടുന്നു. മൃതദേഹം കോഴിക്കോട്
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എടച്ചേരി പോലീസ് സ്റ്റേഷനിലോ തണല്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ നമ്പറുകള്‍: പോലീസ് സ്റ്റേഷന്: 04962547022
തണല്‍ എടച്ചേരി: 8075181060.


തണല്‍ എടച്ചേരി: 8075181060.