വടകര: മടപ്പള്ളി ഗവണ്മെന്റ് കോളജ്ഡേ ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ ബോണറ്റിലും കാരിയറിലും മറ്റും കയറ്റി അപകടകരമായ രീതിയില്‍ ലോറി ഓടിച്ച് അഭ്യാസ
പ്രകടനം നടത്തിയ സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍. KL10Z്7677 നമ്പര്‍ ലോറി ഉടമക്കെതിരെ ചോമ്പാല പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ മുതല്‍ കോളജ് പരിസരത്തെ റോഡിലായിരുന്നു അപകടകരമായ രീതിയിലുള്ള വാഹനയോട്ടം. സ്ഥലത്തെത്തിയ ചോമ്പാല എസ്ഐ പി വികാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാനും സംഭവ സമയം വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനും വേണ്ട നടപടികള്‍
സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും. വാഹനത്തില്‍ കയറി അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ അധ്യാപകരുടെ സഹായത്താല്‍ ശേഖരിക്കുന്നതിന് പ്രിന്‍സിപ്പളിന് രേഖാമൂലം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.


