വടകര: ചോറോട് പഞ്ചായത്തിലൂടെ കടന്നു പോകുന്ന നീര്‍ചാലുകളില്‍ (അക്വഡക്ട്) പലതും അപകടാവസ്ഥയിലാണെന്നും ഇവയ്ക്ക് പരിഹാരം കാണണമെന്നും സിപിഐ ചോറോട് ലോക്കല്‍ സമ്മേളനം
ആവശ്യപ്പെട്ടു. അക്വഡക്ടുകളില് പലഭാഗത്തും സ്ലാബിന്റെ കമ്പി പുറത്തായി അപകടാവസ്ഥയിലാണുള്ളത്. ചോര്‍ച്ച കാരണം കനാല്‍ ജലം ഉപയോഗ ശൂന്യമാവുകയാണ്. മാത്രമല്ല അക്വഡക്റ്റ് പൊളിഞ്ഞ് അപകടം സംഭവിക്കാനും സാധ്യതയുണ്ട്. അക്വഡക്ടുകള്‍ പുതുക്കിപ്പണിത് ഇതിനു ശാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പി ഗവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പരവന്‍കണ്ടി കൃഷ്ണന് നഗറില്‍ നടന്ന സമ്മേളനത്തിന് സ്വാഗത സംഘം കണ്‍വീനര്‍ എന്‍.കെ മോഹനന് പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്മാന്
എം.കെ ബാബു സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറി പി.കെ സതീശന് റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആര് സത്യന്, പി സുരേഷ് ബാബു, എന്‍.എം ബിജു, പി സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മനോജ് താപു പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സെക്രട്ടറിയായി സി.എം രജിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി വി.ടി.കെ സുരേഷിനെയും തെരഞ്ഞെടുത്തു.


