വേളം: ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രധാന ടൗണുകളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം പൂളക്കൂലില്‍
പ്രസിഡണ്ട് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അഗങ്ങളായ സുമ മലയില്‍, അസീസ് കിണറുള്ളതില്‍, ഇ.പി സലീം, പി.പി ചന്ദ്രന്‍, അനീഷ പ്രതീപ്, ഫാത്തിമ സി.പി, സിത്താര കെ.സി, അസി: സെക്രട്ടറി സിബി, വിഇഒ നിത്യ, എച്ച്‌ഐ നിഖില്‍ എന്നിവര്‍ സംബന്ധിച്ചു.

