കൊയിലാണ്ടി: സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന യു.രാജീവന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്
മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കൊയിലാണ്ടിയില്‍ ഡിസിസി മുന്‍ പ്രസിഡന്റ് യു. രാജീവന് ന്റെമൂന്നാം ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം രംഗത്തിറങ്ങുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും ജനം അവഗണിക്കു മെന്നും അദ്ദേഹം പറഞ്ഞു. യു. രാജീവന് മാസ്റ്റര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ വീല്‍ചെയര്‍ പ്രതിപക്ഷ നേതാവ് കൈമാറി. ഡി.സിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.പി, കെ.പി.സി.സി. ജന. സെക്രട്ടറി
പി.എം. നിയാസ്, മുസ്ലീം ലീഗ് ജില്ലാസെക്രട്ടറി ടി.ടി. ഇസ്മായില്‍, നേതാക്കളായ കെ.എം. അഭിജിത്ത്, വി.എം. ചന്ദ്രന്, കെ.എം. ഉമ്മര്‍, മഠത്തില്‍ നാണു, പി. രത്നവല്ലി, രാജേഷ് കീഴരിയൂര്‍, ആര്. ഷഹിന്‍, വി.പി. ഭാസ്കരന്, പി.വി. വേണു ഗോപാല്‍, പി.കെ. അരവിന്ദന്, മുരളി തോറോത്ത്, വി.വി. സുധാകരന്, കെ. ടി. വിനോദ് എന്നിവര്‍ സംസാരിച്ചു.

