അഴിയൂര്‍: പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയെ പ്ലാന്‍ ക്ലര്‍ക്ക് അധിക്ഷേപിച്ച വിഷയത്തില്‍ സെക്രട്ടറി വാക്ക്
പാലിച്ചില്ലെന്നാരോപിച്ച് ഭരണസമിതി യോഗത്തില്‍ അംഗങ്ങളുടെ പ്രതിഷേധം. ചോമ്പാല സിഐയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി നല്കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. രാവിലെ 11ന് തുടങ്ങിയ യോഗം ഇതുകാരണം മണിക്കൂറുകളോളം മുടങ്ങി. അംഗങ്ങള്‍ യോഗത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
ഭരണസമിതി യോഗത്തില്‍ സെക്രട്ടറിക്കു പകരം ജൂനിയര്‍ സൂപ്രണ്ടാണ് ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ചും അംഗങ്ങള്‍ പരാതി ഉന്നയിച്ചു. ജൂനിയര്‍ സൂപ്രണ്ടിന് സെക്രട്ടറി രേഖാമൂലം ചാര്‍ജ് നല്‍കിയിരുന്നില്ലെന്നാണ് വിമര്‍ശനം. ഇതും പ്രതിഷേധത്തിന് കാരണമായി. ക്രമവിരുദ്ധമായ രീതിയില്‍ ഭരണ സമിതി യോഗം നടത്തുന്നതിനെതിരെ ഭരണ സമിതി അംഗം സാലിം പുനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ക്ക് പരാതി നല്കി. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ പരാതി കൈമാറിയതായി
ജോയന്റ് ഡയരക്ടര്‍ അറിയിച്ചു.
ഇതിനു മുമ്പ് ചേര്‍് ഭരണ സമിതി യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി അംഗങ്ങള്‍ ഉപരോധം സംഘടിപ്പിച്ച അവസരത്തില്‍ ചോമ്പാല സിഐ പ്രശ്ന പരിഹാരത്തിന് ഇടപെടുകയുണ്ടായി. പ്ലാന്‍ ക്ലര്‍ക്കിനെ ഈ മാസം 21 ഓടെ മറ്റൊരു സീറ്റിലേക്ക് മാറ്റുമെന്ന് സെക്രട്ടറി ഉറപ്പു നല്‍കിയിരുന്നു. ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ പ്രതിഷേധം.