പുറമേരി: ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. അരൂരിലെ പുറമേരി കുടുംബാരോഗ്യ
കേന്ദ്രത്തില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.എം.ഗീത അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ ജോസ് പുളിമൂട്ടില്‍ ക്ലാസ്സ് എടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ: പി.വി ഇസ്മായില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, മെമ്പര്‍ രവി കൂടത്താങ്കണ്ടി എന്നിവര്‍ സംസാരിച്ചു. 17 വാര്‍ഡ്കളില്‍ നിന്നായി രണ്ടു വീതം വളണ്ടിയര്‍മാരും ആശാ പ്രവര്‍ത്തകരുമാണ് മൂന്നു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പാലിയേറ്റീവ് കുടുംബ സംഗമം ഏപ്രിലില്‍ നടക്കും.
