ചേരാപുരം: വേളം ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താം വാര്‍ഡില്‍ മൂന്ന് റോഡുകള്‍
ഉദ്ഘാടനം ചെയ്തു. വലിയരം കണ്ടി വരപ്പുറത് റോഡ്, മൂര്‍ത്തിക്കുന്നു പള്ളി-നെല്ലിയുള്ള കണ്ടി റോഡ്, തൊട്ടുകോവുമ്മല്‍ റോഡ് എന്നിവയാണ് ഗ്രാമ പഞ്ചായത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തത്. വാര്‍ഡ് മെമ്പര്‍ തായന ബാലാമണി അധ്യക്ഷത വഹിച്ചു. പി ശരീഫ്, കെ സുരേഷ്, മൂസ കെഎം, രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
