വട്ടോളി: സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്സ് വെല്‍ഫയര്‍ അസോസിയേഷന് കുന്നുമ്മല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ
നേതൃത്വത്തില്‍ പാതിരിപ്പറ്റയില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. ജീവിതമാകട്ടെ നമ്മുടെ ലഹരി എന്ന പേരില്‍ നടന്ന പരിപാടി സിവില്‍ എക്സൈസ് ഓഫീസര്‍ പി.പി.ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. കെ.ടി.രാജന് അധ്യക്ഷനായി. പി.പി. നാണു, കെ.ടി.ചന്ദ്രന്, കണ്ണന് മയങ്ങി, നികേഷ്, വാസു എന്നിവര്‍ സംസാരിച്ചു.
