മണിയൂര്‍: ജനത ലൈബ്രറി വിമുക്തി പദ്ധതിയുടെ ഭാഗമായി പുഴയോരം കൂട്ടായ്മയുടെ സഹകരണത്തോടെ ലഹരിക്കെതിരെ
ഇരുചക്ര വാഹന സന്ദേശ യാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം എ.ശശിധരന് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര അട്ടക്കുണ്ട് പാലം ജംഗ്ഷനില്‍ സമാപിച്ചു. ടി വി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സോമസുന്ദരന്‍ പ്രസംഗിച്ചു. വല്ലത്ത് ബാലകൃഷ്ണന് സ്വാഗതവും പി കെ ശ്രീധരന് നന്ദിയും പറഞ്ഞു.
