കുറ്റ്യാടി: കുറ്റ്യാടിയില്‍ വീണ്ടും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി അഫ്രീദ് (26)
മുഹമ്മദ് റിയാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി സിഐ കലാസ് നാഥ്, എസ്‌ഐ ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇരുവരില്‍
നിന്നുമായി 16.48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് അഫ്രീദെന്ന് പോലീസ് പറഞ്ഞു. ലഹരിവസ്തു വാങ്ങുന്നവരുടെ പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും.

