പുറമേരി: കോടഞ്ചേരിയിലെ ചന്ദനയുടെ മരണത്തെക്കുറിച്ച് അന്വേഷണ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ബിജെപി
ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ മൊഴി പോലും പോലീസ് ഇതേവരെ രേഖപ്പെടുത്തിയില്ലെന്നും അന്വേഷണത്തില്‍ അലംഭാവം കാട്ടുകയാണെന്നും വീട് സന്ദര്‍ശിച്ച ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ല അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പോലീസ് നടപടികള്‍ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എം.പി.രാജന്, ടി.കെ.പ്രഭാകരന്, വിനീഷ് ആര്.പി, രവി വെള്ളൂര്‍, വിപിന്‍ ചന്ദ്രന്, വിനോദ് കെ തുടങ്ങിയവരും ഒന്നിച്ചുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചന്ദനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എം.പി.രാജന്, ടി.കെ.പ്രഭാകരന്, വിനീഷ് ആര്.പി, രവി വെള്ളൂര്‍, വിപിന്‍ ചന്ദ്രന്, വിനോദ് കെ തുടങ്ങിയവരും ഒന്നിച്ചുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചന്ദനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.