വട്ടോളി: മയക്കുമരുന്ന് മാഫിയയുടെ ഭീകര കെണിയില്‍ യുവത അകപ്പെടാതിരിക്കുവാന്‍ ജനകീയ ലഹരി വിരുദ്ധ
ബോധവല്‍ക്കരണ സന്ദേശവുമായി കുട്ടികള്‍. ഇന്നത്തെ ലഹരി നാളത്തെ ദുഃഖം എന്ന പേരില്‍ അരുര് എംഎല്‍പി സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തശില്പം ശ്രദ്ധേയമായി
പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി തീക്കുനിയില്‍ ഉദ്ഘാടനം ചെയ്ത കലാ ജാഥ വൈകുന്നേരം വട്ടോളിയില്‍ എത്തിച്ചേര്‍ന്നു. വിവിധ പഞ്ചായത്തുകളിലെ പ്രധാന അങ്ങാടികളില്‍
കുട്ടികള്‍ ബോധവല്കരണ നൃത്തം അവതരിപ്പിച്ചു. നിരവധി പേരാണ് എല്ലായിടത്തും നൃത്തശില്പം കാണാനെത്തിയത്. ഹെഡ്മിസ്ട്രസ് എന്‍.എം.ശാന്തി, എസ്ആര്‍ജി കണ്‍വീനര്‍ എന്‍.കെ.ബിന്‍സി, അധ്യാപകരായ ഗഫൂര്‍, ജയദീപ്, അതുല്‍, രേഷ്മ, അശ്വിനി, സനില, രമ്യ ബിന്‍ഷ എന്നിവര്‍ നേതൃത്വം നല്കി.

പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി തീക്കുനിയില്‍ ഉദ്ഘാടനം ചെയ്ത കലാ ജാഥ വൈകുന്നേരം വട്ടോളിയില്‍ എത്തിച്ചേര്‍ന്നു. വിവിധ പഞ്ചായത്തുകളിലെ പ്രധാന അങ്ങാടികളില്‍