തണ്ണീര്‍പന്തല്‍: ഒന്‍പത് മാസത്തിലേറെ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതാ വില്യംസും ബുച്ച വില്‍ മോറും ഭൂമിയിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിയതില്‍ വ്യാപാരികള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. തണ്ണീര്‍ പന്തലിലെ ഒരു
പറ്റം വ്യാപാരി സുഹൃത്തക്കള്‍ കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്. ശശി കണ്ടോത്ത്, അഭിലാഷ് ഒപ്പം, വിജീഷ് മരക്കാട്ടേരി, അശോകന് കടമേരി, ശ്രീജിത്ത് മണ്ടോടി, ബാബു എടച്ചേരി, ഒ.കെ രാജീവന്, മനു പുറമേരി, എന്‍.കെ വിശ്വംഭരന് എന്നിവര്‍ സംബന്ധിച്ചു.

