കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍
നിന്ന് ബിജെപി ഇറങ്ങിപ്പോയി. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ അടിയന്തര പ്രമേയം കൊണ്ടവന്നിരുന്നു. എന്നാല്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാതെ തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചെയര്‍പേഴ്സന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ചെയര്‍പേഴ്സന്റെ നടപടി ജനാധിപത്യവിരുദ്ധവും പരിക്കേറ്റ കുടുംബങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ കെ.കെ. വൈശാഖ്, വി.കെ.സുധാകരന്, സിന്ധു സുരേഷ് എന്നിവര്‍ സംസാരിച്ചു

