വടകര: എസ്എന്‍ഡിപി യോഗം വടകര ശാഖയുടെ മുന്‍ പ്രസിഡണ്ടും ശ്രീനാരായണ സ്കൂള്‍ സ്ഥാപിക്കുന്നതില്‍ നിസീമമായ പങ്കുവഹിക്കുകയും ചെയ്ത വടകരയുടെ ജനകീയ ഡോക്ടറും ആയിരുന്ന ഡോ. കെ.സി പവിത്രന്റെ 24ാം
ചരമവാര്‍ഷിക ദിനം എസ്എന്‍ഡിപി യോഗം വടകര ശാഖയുടെ നേതൃത്വത്തില്‍ ആചരിച്ചു. മുന്‍ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് കെ.കെ ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. എസ്.എന്‍ഡിപി യോഗം വടകര യൂണിയന് ഡയറക്ടര്‍ ബാബു പൂതംപാറ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പ്രശാന്ത് പവിത്രന്, ശാഖ വൈസ് പ്രസിഡണ്ട് പി.എം
മണിബാബു, രവീന്ദ്രന് അടിയേരി, ശ്രീനാരായണ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദിനേശ് കരുവാന്‍കണ്ടി എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തി. ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ സ്വാഗതം പറഞ്ഞു. രാജീവന് കടയങ്കോട്ട് നന്ദി പറഞ്ഞു.


