
ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചത്. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സ് ഹോണടിച്ചിട്ടും യുവതി വഴിനല്‍കാന്‍ തയാറായില്ലെന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലന്‍സ്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ് യുവതി ഓടിച്ച സ്കൂട്ടര്‍. കഴിഞ്ഞ ദിവസം യുവതിയെ മോട്ടോര്‍ വാഹന വകുപ്പ് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതും പിഴ ഈടാക്കിയതും. സാമൂഹ്യ സേവനം ചെയ്യാനുള്ള നിര്‍ദേശം യുവതിക്ക് നല്‍കുമെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ ദൃശ്യങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍ പകര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.