വട്ടോളി: ക്ഷേമ നിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (സിഐടിയു) കുന്നുമ്മല്‍ ഏരിയാ കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇക്കാര്യം ബന്ധപ്പെട്ടവരുടെ
ശ്രദ്ധയില്‍പ്പെടുത്താൻ യോഗം തിരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയതു. ഏരിയാ സെക്രട്ടറി. കെ.ടി രാജന്, എ.കെ നാരായണി, കെ.പി ശിവദാസന്‍, എന്‍.പി സജിത്ത്, കെ.പി ചന്ദ്രമോഹന്, എം.കെ സുനീഷ്, ടി സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

