
അവാര്‍ഡിന് ഓര്‍ക്കാട്ടേരി ആശ്രയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ദാസന്‍ വെള്ളാറ അര്‍ഹനായി. പതിനേഴ് വര്‍ഷമായി പാലിയേറ്റീവ് മേഖലയില്‍ സജീവമായ ദാസന്‍ വെള്ളാറയ്ക്കുള്ള പുരസ്‌കാരം ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹ ചടങ്ങില്‍ ജെസിഐ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെസി.അഫ്‌സല്‍ ബാബു സമ്മാനിച്ചു.
ഓര്‍ക്കാട്ടേരി ജൂനിയര്‍ ചേമ്പറിന്റെ പുതിയ പ്രസിഡന്റായി സി.പി.ഷൗക്കത്ത് അലിയും സെക്രട്ടറിയായി ഡോ.ശ്യാം പുരുഷോത്തമനും സ്ഥാനമേറ്റു. ഷിജിന പ്രകാശാണ് ട്രഷറര്‍.
സ്ഥാനാരോഹണ ചടങ്ങില്‍ സോണ്‍ പ്രസിഡന്റ് അരുണ്‍.ഇ.വി, സോണ്‍ വൈസ് പ്രസിഡന്റ് അജീഷ് ബാലകൃഷ്ണന്‍, കരുണന്‍.ടി.പി, മിഥുന്‍.പി, ഡോ.നിധിന്‍ പ്രഭാകര്‍, പ്രിയ.കെ, ഹരിപ്രസാദ്, രാജേഷ് വരപ്രത്, രവീന്ദ്രന്‍ ചള്ളയില്‍, ശ്രീകാന്ത് ഇല്ലത്ത്, ശിവദാസ് കുനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.