കൊയിലാണ്ടി: പെയിന്റ് പാട്ടയില്‍ തല കുടുങ്ങിയ പൂച്ചക്കു തുണയായത്
അഗ്നിരക്ഷാസേന. കൊല്ലം സ്വദേശിയുടെ വീട്ടിലെ മാര്‍ജാരനാണ് പാട്ടക്കെണിയില് അകപ്പെട്ടത്. തല പെയിന്റ് ടിന്നില്‍ കുടുങ്ങിയതോടെ കരഞ്ഞുകൊണ്ടിരിപ്പായി പൂച്ച. ഇടക്കിടെ തലക്കും വിലങ്ങും ഓടുകയും ചെയ്തു. ദയനീയ കരച്ചില് സഹിക്കാനാവാതെ വീട്ടുകാരന് പലതവണ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലിച്ചില്ല. ഒടുവില്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. പൂച്ചയേയും എടുത്ത് വീട്ടുകാരന് ഫയര്‍ സ്റ്റേഷനില്‍ എത്തി. സേനാംഗങ്ങള്‍ ഏതാനും നേരത്തെ പരിശ്രമത്തിനുശേഷം
മാര്‍ജാരനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. കട്ടര്‍ ഉപയോഗിച്ച് പെയിന്റ് പാട്ട മുറിക്കുകയായിരുന്നു. ശ്വാസം തിരിച്ചു കിട്ടിയതു പോലെയായി പിന്നീട് പൂച്ച. ഫയര്ഫോഴ്സ്കാര്ക്ക് നന്ദി അറിയിക്കുന്നതുപോലൊരു കരച്ചലും. പൂച്ചയെ രക്ഷിച്ചതിന് വീട്ടുകാരനും ഹാപ്പി.
-സുധീര്‍ കൊരയങ്ങാട്


-സുധീര്‍ കൊരയങ്ങാട്