വടകര: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ റിലീസിനായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വടകര ഏരിയ കമ്മിറ്റി നടത്തുന്ന ‘എമ്പുരാന്‍’ ഫാന്‍സ് ഷോയുടെ ടിക്കറ്റ്
ചിത്രത്തിന്റെ സഹ നിര്‍മ്മാതാവായ ശ്രീ. ഗോകുലം ഗോപാലന്‍ പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. വടകര സിഎന്‍സി അശോക്, വണ്‍ ടു വണ്‍ പ്ലസ് ഫിലിം സിറ്റി, കീര്‍ത്തി മുദ്ര തിയറ്ററുകളില്‍ മാര്‍ച്ച് 27 വ്യാഴാഴ്ച രാവിലെ 6 മണിക്കാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം. ആദ്യമായാണ് വടകരയിലെ മുഴുവന്‍ തിയറ്ററുകളിലും ഒരു സിനിമയുടെ ഫാന്‍സ് ഷോ നടക്കുന്നത്. ടിക്കറ്റ് ബുക്കിംഗ്
ആരംഭിച്ചപ്പോള്‍ തന്നെ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വലിയ ആഘോഷ പരിപാടികളോടെ റിലീസ് ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ സന്ദീപ് കെ.കെ, ശ്രീജീഷ് കെ.സി എന്നിവര്‍ ടിക്കറ്റ് വിതരണോദ്ഘടന ചടങ്ങിന് നേതൃത്വം നല്‍കി.


