നാദാപുരം: ബിജെപി ഇതര ഗവണ്മെന്റുകളോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രം
സ്വീകരിക്കുന്നതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സത്യന് മൊകേരി. കേരള സര്‍ക്കാറിനെ ദുര്ബലപ്പെടുത്താണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളമെന്താ ഇന്ത്യയിലല്ലേ എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കും ജന വിരുദ്ധ നയത്തിനുമെതിരെ എല്‍ഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കല്ലാച്ചി പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ ദുരന്തമുഖത്ത് രാഷ്ട്രീയം നീക്കമാണ് കേന്ദ്രം നടത്തിയത്. ഒരു രൂപ പോലും
നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്ന് സത്യന് മൊകേരി വിമര്‍ശിച്ചു. ബിജെപി ഇതര ഗവണ്മെന്റിനെതിരെ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നു. കേരള സര്‍ക്കാറിനെ ദുര്ബലപ്പെടുത്താണ് കേന്ദ്രം ശ്രമിക്കുന്നതെന്നു സത്യന് മൊകേരി കുറ്റപ്പെടുത്തി.
വത്സരാജ് മണലാട്ട് അധ്യക്ഷനായി. എ.എം.റഷീദ്, സമദ് നരിപ്പറ്റ, പി.എം.ജോസഫ്, രജീന്ദ്രന്‍ കപ്പള്ളി, ബോബി മുക്കന്‍ തോട്ടം, ബിജു കായക്കൊടി കരിമ്പില്‍ വസന്ത, പി.എം.നാണു, എ.മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു. പി.പി.സ്വാഗതവും കെ.പി.കുമാരന് നന്ദിയും പറഞ്ഞു.
കരിമ്പില്‍ ദിവാകരന്, ഇ കെ സജിത്ത് കുമാര്‍, വി പി സുരേന്ദ്രന്, കെ ജി ലത്തീഫ്, കെ വി നാസര്‍, ടി സുഗതന്, വി കെ പവിത്രന് എന്നിവര്‍ നേതൃത്വം നല്കി.