വടകര: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കും സാമ്പത്തിക
ഉപരോധത്തിനുമെതിരെ ‘കേരളം എന്താ ഇന്ത്യയില്‍ അല്ലേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍ഡിഎഫ് നേതൃത്വത്തില്‍ സമരം. പ്രവര്‍ത്തകര്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസ്് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എ.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ജെഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍
അധ്യക്ഷത വഹിച്ചു. ആര്‍ജെഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രന്, പി.സുരേഷ്ബാബു, ടി.എന്‍.കെ ശശീന്ദ്രന്, പി സത്യനാഥന്, വി.ഗോപാലന്, സി.കെ കരീം, റഫീഖ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. ടി.പി.ബിനീഷ് സ്വാഗതവും എന്‍.എം ബിജു നന്ദിയും പറഞ്ഞു.

ആര്‍ജെഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍
