വില്ല്യാപ്പള്ളി: കേരളത്തെ മയക്കുമരുന്നിന്റെ കരാളഹസ്തത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്താന്‍ തയ്യാറാവണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന് പ്രസ്താവിച്ചു. കേരളത്തില്‍ ഭയാനകമായ രീതിയില്‍ മയക്കുമരുന്ന് മാഫിയ പിടി മുറുക്കിയത് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കാതിരിക്കുന്നതുകൊണ്ടാണ്. എസ്എഫ്ഐക്കാരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പോലീസ് ഒത്താശ ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
ലഹരിക്കെതിരെ ബിജെപി മണ്ഡലം കമ്മിറ്റി വില്ല്യാപ്പള്ളിയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി അധ്യക്ഷത വഹിച്ചു. രാമദാസ് മണലേരി, പി.പി.മുരളി, അരീക്കല്‍ രാജന്, എം.കെ.രജീഷ്, കെ.കെ. മോഹനന്, ഒ.പി.ദിലീപന്, വിജിത്ത് സി, ഹര്ഷജിത്ത് കുറുപ്പ്, ശ്രീവത്സന്‍ പുത്തൂര്‍, രഷില എള്ളോടി, ജിഷ മണിയൂര്‍, കെ.എം.അശോകന്, പത്മനാഭന് പാറപ്പുറത്ത്, സജിത്ത് പൊറ്റുമ്മല്‍ എന്നിവര്‍ സംസാരിച്ചു.