പുറമേരി: പുറമേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ് അഡ്വ വി.കെ ജ്യോതി ലക്ഷ്മി നിര്‍വഹിച്ചു. പുറമേരി ടൗണില്‍ നടന്ന പരിപാടി വൈസ് പ്രസിഡന്റ് ടി.പി സീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു
പി.ജി സ്വാഗതം പറഞ്ഞു. മുഴുവന്‍ സ്ഥാപനങ്ങളും ശുചിത്വ പ്രഖ്യാപനം നടത്തി. ജലാശയ ശുചീകരണം, അംഗന്‍വാടികള്‍, സ്കൂളുകള്‍, കുടുംബശ്രീകള്‍, വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരിച്ചു. 17 വാര്‍ഡിലും ശുചിത്വ സഭ സംഘടിപ്പിച്ച്, 15 ന് പുറമേരിയില്‍ ശുചിത്വ പദയാത്ര നടത്തികൊണ്ടാണ് പഞ്ചായത്ത് തല പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, ഹരിത കര്‍മ്മ
സേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാരായ വിജിഷ കെ.എം, ബീന കല്ലില്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദന്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനീഷ് പി.ടി.കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷജ്ന എന്നിവരും സംസാരിച്ചു.


