പയ്യോളി: സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി പയ്യോളി നഗരസഭയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംയുക്ത തീരദേശ വികസന സമിതി കോഴിക്കോട് ജില്ലാ റൂറല്‍ എസ്പി യ്ക്ക് നിവേദനം സമര്‍പ്പിച്ചു. നഗരസഭയുടെ തീരദേശ മേഖലയില്‍
പയ്യോളി ബീച്ച് മുതല്‍ മിനി ഗോവ വരെയുളള പ്രദേശങ്ങളില്‍ എത്താറുള്ള സന്ദര്‍ശകരില്‍ ഒരു വിഭാഗം മയക്ക് മരുന്ന് വില്പനക്കാരും ഉപയോക്താക്കളും ആന്നെന്ന് ബഹു: എസ്പി യെ സമിതി അംഗങ്ങള്‍ ബോധ്യപ്പെടുത്തി. കോവിടാനന്തരം ലഹരി വസ്തുക്കള്‍ക്കെതിരെ മനുഷ്യശൃംഖല സൃഷ്ടിച്ച് പ്രതിരോധം തീര്‍ത്തതും സമിതി അംഗങ്ങള്‍ ഓര്‍മ്മപ്പെടുത്തി. ശക്തമായ
പോലീസ് പെട്രോളിങ് ഏര്‍പ്പെടുത്തി മയക്കുമരുന്ന് വ്യാപനം തടയാന്‍ സത്വര നടപടി കൈക്കൊള്ളണമെന്ന് സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തീരദേശ വികസന സമിതി അംഗങ്ങളായ കെ.ടി കേളപ്പന്, കെ.ടി രാജീവന്, രാജന് കൊളാവിപ്പാലം, വി ഗോപാലന്, കെ.എന്‍ രത്നാകരന്, പി.ടി.വി രാജീവന് എന്നിവര്‍ ചേര്‍ന്നാണ് ബഹു: എസ്പി യ്ക്ക് നിവേദനം സമര്‍പ്പിച്ചത്.


