മുക്കാളി: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വില്‍പനക്കുമെതിരെ
ബോധവല്‍കരണ സന്ദേശവുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. തട്ടോളിക്കര ശ്രീനാരായണ ഗുരുമഠം പരിസരത്തു നിന്ന് ആരംഭിച്ച് മുക്കാളിയില്‍ സമാപിച്ച കൂട്ടനടത്തം വടകര കോസ്റ്റല്‍ പോലീസ് എസ്‌ഐ അബുദുള്‍ സലാം ഉദ്ഘാടനം ചെയ്തു. ചോമ്പാല എസ്‌ഐ മനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സോമസുന്ദരന്‍.കെ.എം, എക്സൈസ് ഓഫീസര്‍മാരായ മുസ്ബിന്‍, അനിരുദ്ധ് എന്നിവര്‍ കൂട്ടനടത്തത്തിന് നേതൃത്വം നല്‍കി.
അഴിയൂര്‍, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റീന രയരോത്ത്, ഗിരിജ
കളരിക്കുന്നുമ്മല്‍, രാമകൃഷ്ണന്‍, വിജയസന്ധ്യ തുടങ്ങി ജനപ്രതിനിധികള്‍, വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, ഷോട്ടോക്കാന്‍ കരാട്ടേ സെന്റര്‍ വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ തുടങ്ങി അഞ്ഞൂറിലേറെ പേര്‍ കൂട്ടനടത്തത്തില്‍ പങ്കാളിയായി.
നടത്തത്തിനു ശേഷം മുക്കാളിയില്‍ നടന്ന പൊതുയോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ വിജയ് സന്ധ്യ, ഗിരിജ രാമകൃഷ്ണന്‍ എന്നിവര്‍ ലഹരിക്കെതിരെ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. പവിത്രന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വടകര അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ സോമസുന്ദരന്‍ സ്വാഗതം പറഞ്ഞു