വടകര: മലബാര്‍ മാജിക് സര്‍ക്കിള്‍ സംഘടിപ്പിച്ച അഖിലേന്ത്യാ മാജിക് മത്സരം ജൂനിയര്‍
വിഭാഗത്തില്‍ ഏഴു വയസുകാരി ഇലോഷ സനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൈയ്യടക്കവും കൈ വേഗതയും നിറഞ്ഞ നിരവധി മാജിക്കുകളാണ് ഈ മിടുക്കി അവതരിപ്പിച്ചത്. തലശ്ശേരി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ ഒട്ടേറെ മാന്ത്രികര്‍ പങ്കെടുത്തു.
രണ്ടര വയസു മുതല്‍ മാജിക് ഷോ അവതരിപ്പിച്ചു വരുന്ന ഇലോഷ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഇതിനോടകം 500 ല്‍ പരം വേദികള്‍ പിന്നിട്ടു. അച്ഛന്‍ മജീഷ്യന്‍ സനീഷ് വടകരയാണ് ഇലോഷയുടെ ഗുരു. അമ്മ ശില്‍പ. വടകര സെന്റ് ആന്റണീസ്
ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇലോഷ.