മയ്യന്നൂര്‍: വില്യാപ്പള്ളി പഞ്ചായത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍
മുഖ്യപങ്കുവഹിച്ച് ദീര്‍ഘകാലം സിപിഎം വില്യാപ്പള്ളി ലോക്കല്‍ സിക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പൂളക്കണ്ടി ഗോപാലക്കുറുപ്പിന്റെ ഇരുപതാം ചരമവാര്‍ഷികം ആചരിച്ചു. സിപിഎം മയ്യന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയ്യന്നൂര്‍ ഈസ്റ്റ് ബ്രാഞ്ചില്‍ നടന്ന
അനുസ്മരണപരിപാടി ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന് ഉദ്ഘാടനം ചെയ്തു. എം.നാരായണന് അധ്യക്ഷത വഹിച്ചു. പി.കെ.ദിവാകരന്, പി.എം.ലീന എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ.കെ ദിനേശന് സ്വാഗതം പറഞ്ഞു.

