ചെമ്മരത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക
ഉപരോധത്തിനുമെതിരെ ‘കേരളം എന്താ ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം ചെമ്മരത്തൂര്‍ സ്‌കൂള്‍ ബ്രാഞ്ച് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സിപിഎം വടകര ലോക്കല്‍ കമ്മിറ്റി അംഗം യൂനുസ് വളപ്പില്‍ ഉദ്ഘാടനം ചെയ്തു. പി.എം.രാജീവന്‍, എ.കെ.സുധീഷ്, പി.എം.അമല്‍രാജ് എന്നിവര്‍ സംസാരിച്ചു.
